k-madhavan
കെ. മാധവൻ

 ബോഫോഴ്സ്, ക്രിക്കറ്റ് വാതുവയ്പ് അന്വേഷിച്ചു

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ ബോഫോഴ്സ് അഴിമതി കേസ് അന്വേഷിച്ച സി.ബി.ഐ മുൻ ജോയിന്റ് ഡയറക്ടർ കെ. മാധവൻ (83) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. തിരുവില്വാമല കൊല്ലാക്കൽ കുടുംബാംഗമാണ്. സംസ്‌കാരം ലോധി റോഡ് ശ്മശാനത്തിൽ നടന്നു. ഭാര്യ: വസന്ത മാധവൻ. മക്കൾ: അനുരാധ കുറുപ്പ്. സംഗീത മേനോൻ.

ബോഫോഴ്സ് കൂടാതെ ഭോപ്പാൽ വാതക ദുരന്തം, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മുഹമ്മദ് അസ്‌ഹറുദീൻ ഉൾപ്പെട്ട വാതുവയ്പ്പ് വിവാദം തുടങ്ങിയ സുപ്രധാന കേസുകളും അന്വേഷിച്ചിട്ടുണ്ട്.