ന്യൂഡൽഹി: ഇരുപത്തിനാല് മണിക്കൂറും കുടിവെള്ളവും വൈദ്യുതിയും. 200 യൂണിറ്റ് വരെ വൈദ്യുതിക്കും,20,000 ലിറ്റർ വരെ കുടിവെള്ളത്തിനും സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും യാത്രയ്ക്കുള്ള സൗജന്യവും തുടരും. ആം ആദ്മി പാർട്ടി ഡൽഹിയിൽ വീണ്ടും അധികാരത്തിലെത്തിയാൽ നടപ്പാക്കാനുദ്ദേശിക്കുന്ന 10 വാഗ്ദാനങ്ങളടങ്ങിയ ഗാരൻറി കാർഡ് മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാൾ പുറത്തിറക്കി. വിശദമായ പ്രകടന പത്രിക പിന്നീട്. കഴിഞ്ഞ തവണ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്ന എല്ലാ കാര്യങ്ങളും തന്റെ സർക്കാർ പൂർത്തീകരിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
മറ്റ് വാഗ്ദാനങ്ങൾ:
ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം
ഉയർന്ന ആരോഗ്യ പരിരക്ഷ
മെട്രോ ട്രാൻസ്‌പോർട്ട് നിരക്കുകൾ കുറയ്ക്കും.
11,000 ബസുകൾ കൂടി നിരത്തിലിറക്കും. മെട്രോറെയിൽ 500 കിലോമീറ്റർ ആക്കി ഉയർത്തും.
വായു മലിനീകരണം കുറയ്ക്കും. അഞ്ചു വർഷം കൊണ്ട് രണ്ടു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ഗ്രീൻ
സിറ്റിയാക്കും.
നഗരത്തെ മാലിന്യമുക്തമാക്കും. യമുനാ നദി ശുദ്ധീകരിക്കും
ഡൽഹിയെ സ്ത്രീ സൗഹൃദ നഗരമാക്കും.മൊഹല്ലാ മാർഷലുകളെ നിയമിച്ച് രാത്രിയിൽ സുരക്ഷ
റോഡ്,കുടിവെള്ളം,മൊഹല്ലാ ക്ലിനിക്ക് സൗകര്യങ്ങൾ അനധികൃത ചേരിനിവാസികൾക്കും
ചേരി നിവാസികൾക്ക് വീടുകളും,ഫ്‌ളാറ്റുകളും
കേജ്രിവാൾ ഇന്ന്
പത്രിക നൽകും
ന്യൂഡൽഹി മണ്ഡലത്തിൽ കേജ് രിവാൾ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. ബി.ജെ.പിയും കോൺഗ്രസും കേജ്രിവാളിന്റെ എതിരാളിയെ പ്രഖ്യാപിച്ചിട്ടില്ല. മായാവതിയുടെ ബി.എസ്.പി 42 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ചന്ദ്രശേഖർ ആസാദിന്റെ ഭീം ആർമിയും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര നേതാക്കളെ പങ്കെടുപ്പിച്ച് 5,000 റാലികൾ നടത്താനാണ് ബി.ജെ.പി തീരുമാനം.