aap

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ എതിർപ്പറിയിച്ച് എൻ.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ. എതിർപ്പിന്റെ ഭാഗമായി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ശിരോമണി അകാലിദൾ പ്രഖ്യാപിച്ചു. നിയമത്തിൽ മുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും ബി.ജെ.പിക്കൊപ്പം മത്സരിക്കാനില്ലെന്നും രജൗരിഗാർഡനിലെ പാർട്ടി എം.എൽ.എ മൻജീന്ദർ സിങ് സിർസ അറിയിച്ചു.

തുടർന്ന് അകാലിദളിനെ ഒഴിവാക്കി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സഖ്യം ബി.ജെ.പി പ്രഖ്യാപിച്ചു. ആദ്യമായി ജെ.ഡി.യു, എൽ.ജെ.പി എന്നിവർക്ക് സീറ്റു നൽകും.

പൗരത്വഭേദഗതിക്കെതിരെ ബി.ജെ.പിക്കെതിരെ നിലപാടെടുക്കുന്ന മൂന്നാമത്തെ എൻ.ഡി.എ കക്ഷിയാണ് ശിരോമണി അകാലിദൾ. അസം ഗണപരിഷത്തും ജെ.ഡിയും നിയമത്തിൽ എതിർപ്പ് അറിയിച്ചിരുന്നു.


 റാലി നീണ്ടുപോയി, കേജ്‌രിവാൾ ഇന്ന് പത്രിക നൽകും

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണറാലി നീണ്ടുപോയതോടെ ന്യൂഡൽഹി മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രാവാളിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനായില്ല. അവസാന ദിവസമായ ഇന്ന് പത്രിക സമർപ്പിക്കും. വാത്മീകി ക്ഷേത്രത്തിൽനിന്ന് തുറന്ന ജീപ്പിൽ കോണാട്ട്‌പ്ലേസിലേക്കായിരുന്ന ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ റാലി. റാലീ നീണ്ടതോടെ ജാംനഗറിലെ സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് ഓഫീസിൽ പത്രിക സമർപ്പിക്കാൻ എത്താൻ വൈകുകയായിരുന്നു.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിങ്, കേജ്‌രിവാളിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.