supream-court

ന്യൂഡൽഹി: എൻ.ഐ.എ നിയമഭേദഗതി ചോദ്യം ചെയ്ത് ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനവിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് ജസ്റ്റിസുമാരായ ആർ. നരിമാൻ, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. 2019-ൽ നടപ്പാക്കിയ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. എൻ.ഐ.എ ഭേദഗതി ചോദ്യം ചെയ്ത് ഛത്തീസ്ഗഡ് സർക്കാരും കോടതിയെ സമീപിച്ചിട്ടുണ്ട്.