ന്യൂഡൽഹി: നേപ്പാളിൽ മരിച്ച എട്ടു മലയാളികളുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി കേന്ദ്ര മന്ത്രി വി.മുരളീധരൻ അറിയിച്ചു. മൃതദേഹങ്ങൾ ദമനിൽ നിന്നു ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലെത്തിച്ച് പോസ്റ്റുമോർട്ടത്തിനായി ത്രിഭുവൻ യൂണിവേഴ്‌സിറ്റി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് തന്നെ പൂത്തിയാക്കാനുള്ള ശ്രമങ്ങളാണ് എംബസി നടത്തുന്നത്. അപകട കാരണം ബോദ്ധ്യപ്പെടാനായി ഇന്ത്യൻ എംബസിയുടെ ഡോക്ടറെയും മെഡിക്കൽ കോളേജിലേക്ക് അയച്ചിരുന്നു. പോസ്റ്റുമോർട്ടം ചെയ്യുമ്പോഴും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമുണ്ടാവും. ഒപ്പമുണ്ടായിരുന്ന ഏഴുപേരെ നാട്ടിലേക്ക് എത്തിക്കാനാവശ്യമായ ക്രമീകരണങ്ങൾ എംബസി നിർവഹിക്കും.