jnu-hostel-fees-hike

ന്യൂഡൽഹി: ജെ.എൻ.യുവിലെ ഹോസ്റ്റൽ ഫീസ് വർദ്ധനയടക്കമുള്ള ഹോസ്റ്റൽ മാനുവൽ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി യൂണിയൻ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. 2019 ഒക്ടോബർ 28ന് മാനുവൽ ഭേദഗതി ചെയ്ത ഇന്റർഹാൾ അഡ്മിനിസ്ട്രേഷൻ യോഗം, അംഗീകാരം നൽകിയ നവംബർ 11ലെ എക്സിക്യൂട്ടീവ് കൗൺസിൽ യോഗം, തുടർ ഭേദഗതികൾ വരുത്തിയ നവംബർ 25ലെ ഉന്നതാധികാര സമിതി യോഗം എന്നിവയുടെ തീരുമാനങ്ങൾ റദ്ദാക്കണമെന്നാണ് ആവശ്യം.