v-muraleedharan-

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ച പശ്ചാത്തലത്തിൽ

പ്രതിപക്ഷം തെരുവിൽ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സ്റ്റേ എന്ന പദം ഉപയോഗിക്കാതെ സ്റ്റേയ്ക്ക് വേണ്ടി വാദിക്കുകയായിരുന്നു ഹർജിക്കാർ . നിയമം നടപ്പാക്കുന്നത് തടയാനുള്ള ശ്രമം കോടതി അംഗീകരിച്ചില്ല. സ്റ്റേ ചോദിച്ചില്ലെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. ഒരാളുടെയും പൗരത്വം റദ്ദാക്കില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു പറഞ്ഞതാണ്. പ്രതിപക്ഷത്തിന് സമരം ചെയ്യാം. ആളെക്കൂട്ടാം. അക്രമ സമരം പാടില്ല.

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കേരളത്തിൽ മുസ്ലീം വോട്ടിന് വേണ്ടിയുള്ള കോൺഗ്രസ് - സി.പി.എം ഏറ്റുമുട്ടലായി മാറി. മുസ്ലീം വോട്ട് സി.പി.എമ്മിന് അനുകൂലമാവുമെന്ന സംശയത്തിലാണ് പന്തീരാങ്കാവിലെ യു.എ.പി.എ കേസ് രണ്ടു മാസത്തിനു ശേഷം പെട്ടെന്ന് കോൺഗ് ഉയർത്തിക്കൊണ്ടുവരുന്നതെന്നും മുരളീധരൻ ആരോപിച്ചു.