prakash-karatt

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി അംബേദ്ക്കർ സർവകലാശാലയിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച സംവാദത്തിനെത്തിയ സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനെ കാമ്പസിൽ കയറാൻ കോളേജ് അധികൃതർ അനുമതി നിഷേധിച്ചു. തുടർന്ന് പൂട്ടിയിട്ട ഗേറ്റിന് മുന്നിൽനിന്ന് കാരാട്ട് വിദ്യാർത്ഥികളുമായി സംവദിച്ചു.

മുതിർന്ന മാദ്ധ്യമപ്രവർത്തക അർഫഖനും ഷെർവാണി, സർവകലാശാല അദ്ധ്യാപിക ഡോ. പ്രിയങ്ക ഝാ എന്നിവരും സംവാദത്തിൽ പങ്കെടുത്തു. അധികൃതർ കാരാട്ടിനെതിനെ ആസൂത്രിത നീക്കമാണ് നടത്തിയതെന്ന് എസ്.എഫ്.ഐ യൂണിറ്റ് പ്രസ്താവിച്ചു. പങ്കെടുക്കുന്നവരിൽ മന്ത്രിമാരോ സ്ഥാനാർത്ഥികളോ ഇല്ലാത്തതിനാൽ ചട്ടലംഘനമല്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടും അനുമതി നിഷേധിച്ചുവെന്നും ചൂണ്ടിക്കാട്ടി.