police

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജയിൽ ഉദ്യോഗസ്ഥർക്കുള്ള രാഷ്ട്രപതിയുടെ മെഡൽ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിനും രണ്ടും സ്തുതർഹ്യസേവനത്തിന് അഞ്ചും ഉൾപ്പെടെ കേരളത്തിൽ നിന്ന് ഏഴ് പേർക്കാണ് മെഡൽ. രാജ്യത്ത് ആകെ വിശിഷ്ട സേവനത്തിന് 6 പേർക്കും സ്തുതർഹ്യ സേവനത്തിന് 29 പേർക്കുമാണ് കറക്ഷ്ണൽ സർവീസിൽ മെഡൽ ലഭിച്ചത്.

വിശിഷ്ട സേവനം

ഡി.സത്യരാജ് (സൂപ്രണ്ട്, ജില്ലാ ജയിൽ, തിരുവനന്തപുരം), ഇ.കൃഷ്ണദാസ് ( അസി.സൂപ്രണ്ട്, സ്പെഷൽ സബ് ജയിൽ ,കോഴിക്കോട്)

 സ്തുതർഹ്യ സേവനം

എസ്.സന്തോഷ് (ഡി.ഐ.ജി പ്രിസൺ ,ഡയറക്ടർ എസ്.ഐ.സി.എ,ഡി.ഐ.ജി ഓഫീസ്,തിരുവനന്തപുരം), പി.അനിൽകുമാർ (ഡെപ്യൂട്ടി സൂപ്രണ്ട്, സ്പെഷൽ സബ്‌ജയിൽ,മാവേലിക്കര), കെ.വി .ജഗദീശൻ (ജോയിന്റ് സൂപ്രണ്ട്, ജില്ലാ ജയിൽ, എറണാകുളം),

കെ.എ. ബാബു (അസി.സൂപ്രണ്ട്, ജില്ലാ ജയിൽ,എറണാകുളം),കെ.വി രവീന്ദ്രൻ ( അസി.സൂപ്രണ്ട്, സബ് ജയിൽ, കണ്ണൂർ).