ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു. മുൻ ഫുട്ബാൾ താരം സി.വി. പാപ്പച്ചൻ ഉൾപ്പെടെ സ്തുത്യർഹ സേവനത്തിന് കേരളത്തിലെ 10 പൊലീസുകാർക്കാണ് മെഡൽ ലഭിച്ചത്. വിശിഷ്ട സേവനത്തിന് ഇത്തവണ കേരളപൊലീസിൽ നിന്ന് ആർക്കും മെഡൽ ഇല്ല.
കൊച്ചി സി.ബി.ഐയിലെ അഡിഷണൽ സൂപ്രണ്ട് ടി.വി.ജോയിക്കും ലക്‌നൗ എസ്.ബി.ഐ അഡിഷണൽ ഡെപ്യൂട്ടി ഡയറക്ടർ സിന്തിയ പണിക്കർക്കും വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു.
രാജ്യത്ത് ആകെ രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ നാലുപേർക്കും, ധീരതയ്ക്കുള്ള പൊലീസ് മെഡൽ 286 പേർക്കും ലഭിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് 93 പേരും സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡലിന് 657 പേരുമാണ് അർഹരായത്.
കേരളം
കെ.മനോജ്കുമാർ (എസ്.പി ആൻഡ് അസി.ഡയറക്ടർ, കെ.ഇ.പി.എ, തൃശൂർ)
സി.വി പാപ്പച്ചൻ, (ഡെപ്യൂട്ടി കമാൻഡന്റ്, ഇന്ത്യ റിസർവ് ബറ്റാലിയൻ,തൃശൂർ)
എസ്.മധുസൂദനൻ, ഡെപ്യൂട്ടി സൂപ്രണ്ട്, എസ്.ബി.സി.ഐ.ഡി, പത്തനംതിട്ട
എസ്.സുരേഷ് കുമാർ, ഡെപ്യൂട്ടി സൂപ്രണ്ട്, ചങ്ങനാശ്ശേരി,കോട്ടയം
എൻ.രാജൻ, ഡിവൈ.എസ്.പി, വിജിലൻസ്, കോട്ടയം
കെ.സി ഭുവനേന്ദ്രദാസ്, എസ്.സി.പി.ഒ, വിജിലൻസ്, ആലപ്പുഴ
കെ.മനോജ്കുമാർ, എ.എസ്.ഐ, കണ്ണൂർ, ട്രാഫിക്
എൽ. സാലുമോൻ,അസി.കമാൻഡന്റ്, ഇന്ത്യ റിസർവ് ബറ്റാലിയൻ, തൃശൂർ
പി.രാഗേഷ്, എ.എസ്.ഐ,ക്രൈംബ്രാഞ്ച്
കെ. സന്തോഷ് കുമാർ, എ.എസ്.ഐ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, തൃശൂർ
ഫയർഫോഴ്സ് മെഡൽ
വിശിഷ്ട സേവനം- അസി.സ്റ്റേഷൻ ഓഫീസർമാരായ ഡി.ബലറാം ബാബു, പി.എസ്.ശ്രീകിഷോർ
സ്തുത്യർഹസേവനം- സ്റ്റേഷൻ ഓഫീസർ പി.അജിത്ത്കുമാർ, ലീഡിംഗ് ഫയർമാൻ എ.വി.അയൂബ് ഖാൻ
ധീരതയ്ക്കുള്ള ജീവൻ രക്ഷാപതക്
സർവോത്തം ജീവൻരക്ഷാ പതക് - മാസ്റ്റർ ഇ.പി.ഫിറോസ് (മരണാനന്തര ബഹുമതി)
ഉത്തം ജീവൻ രക്ഷാപതക് - ജീവൻ ആന്റണി, കെ.സരിത, എൻ.എം.കമൽദേവ്, മാസ്റ്റർ വി.പി.ഷമ്മാസ്
ജീവൻ രക്ഷാപതക് - മാസ്റ്റർ പി.പി.അഞ്ചൽ, അശുതോഷ് ശർമ്മ
മറ്റുസർവീസുകൾ
പി.മുരളീധരൻ (ഇൻസ്പെക്ടർ, സി.ആർ.പി.എഫ് പള്ളിപുറം), ചന്ദ്രൻ കരുണാകരൻ (ഹെഡ് കോൺസ്റ്റബിൾ, എൻ.ഐ.എ, കൊച്ചി), ജിനി ജോബ് റോസമ്മ (ഇൻസ്പെക്ടർ, സി.ഐ.എസ്.എഫ്, ഫാക്ട് ഉദ്യോഗമണ്ഡൽ), ഹരിഷ് ഗോപിനാഥൻ നായർ (എസ്.ഐ.ബി, തിരുവനന്തപുരം), സുദർശൻ കുമാർ (എസ്.ഐ എൻ.സി.ആർ.ബി), ജോയ് പി.പി. (എ.എസ്.സി, റെയിൽവേ നവി മുംബയ്), കെ.രാജശേഖരൻ (സി.ആർ.പി.എഫ്, ആവഡി),സുരേഷ് കുമാർ (എ.എസ്.ഇ, സി.ഐ.എസ്.എഫ്, ഉറി ),ഭാസ്കരൻ പി. (എസ്.ഐ, പുതുച്ചേരി), സ്റ്റീഫൻ മാത്യു ആന്റണി (അസി.കമ്മിഷണർ, ആന്റി ടെററിസ്റ്റ് സ്ക്വാഡ്, മുംബയ്),
വി.അനിൽകുമാർ (ഡെപ്യൂട്ടി സൂപ്രണ്ട്, ക്രൈംബ്രാഞ്ച് സി.ഐ.ഡി, തിരുനെൽവേലി), എൻ.ജയചന്ദ്രൻ, (സ്പെഷ്യൽ എസ്.ഐ, വിജിലൻസ് ചെന്നൈ),വൈ ചന്ദ്രശേഖരൻ (സ്പെഷൽ എസ്.ഐ വിജിലൻസ് ചെന്നൈ),ആർ.വേണുഗോപാൽ (കമാൻഡന്റ്, തെലങ്കാന), ഡി.രമേഷ് ബാബു (സീനിയർ കമാൻഡോ, തെലങ്കാന), എം.നന്ദകുമാർ (ഇൻസ്പെക്ടർ,സി.ഐ.ഡി, ചെന്നൈ), കെ.എൻ കേശവൻ (എ.എസ്.ഐ - ചിറ്റൂർ, ആന്ധ്രപ്രദേശ്), ടി.ജെ.വിജയൻ, (ഇൻസ്പെക്ടർ, സി.ആർ.പി.എഫ്, റായ്‌പുർ ), എൻ.ജി ആന്റണി സുരേഷ് (ഓഫീസർ ഇൻ ചാർജ്, മണിപുർ), എന്നിവർക്കും സ്തുത്യർഹസേവനത്തിന് മെഡൽ ലഭിച്ചു.