ന്യൂഡൽഹി: പാസ്‌പോർട്ടിന്റെ കാലാവധിയെ സംബന്ധിച്ച വിവരങ്ങൾ ഇനി മുതൽ എസ്.എം.എസായി ലഭിക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ ജനസേവന നയത്തിന്റെ ഭാഗമായാണ് നടപടി. പാസ്‌പോർട്ട് പുതുക്കേണ്ട തീയതി മറന്നു പോകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പാസ്‌പോർട്ട് ഉടമകൾക്ക് രണ്ട് എസ്.എം.എസുകളാണ് അയയ്ക്കുക. ആദ്യത്തെ എസ്.എം.എസ് ഒമ്പത് മാസം മുമ്പും രണ്ടാമത്തേത് ഏഴുമാസം മുൻപും ലഭിക്കും.
പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളും പാസ്‌പോർട്ട് ഓഫീസുകളുമാണ് എസ്.എം.എസ് അയയ്ക്കുക. എസ്.എം.എസിൽ ഓൺലൈനായി അപേക്ഷിക്കേണ്ട വിധവും വ്യക്തമാക്കിയിട്ടുണ്ടാകും. നിലവിൽ മുതിർന്നവരുടെ പാസ്‌പോർട്ടിന് 10 വർഷവും പ്രായപൂർത്തിയാകാത്തവർക്ക് അഞ്ച് വർഷവുമാണ് കാലാവധി.