nirbhaya-case

ന്യൂഡൽഹി : ദയാഹർജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ നിർഭയക്കേസിലെ കുറ്റവാളി മുകേഷ് കുമാർ സിംഗ് (32) നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ആർ. ഭാനുമതി ,അശോക് ഭൂഷൺ, എ.എസ്. ബൊപ്പണ്ണ എന്നിവരങ്ങിയ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്.

മതിയായ ആലോചനകളില്ലാതെയാണ് രാഷ്ട്രപതി ദയാഹർജി തള്ളിയതെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. എന്നാൽ രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടുന്നതിൽ കോടതിക്ക് പരിമിതിയുണ്ടെന്നും, നടപടി ക്രമങ്ങൾ ശരിയാണോയെന്ന് പരിശോധിക്കാനേ കഴിയൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി. ദയാഹർജിയിൽ എങ്ങനെ തീരുമാനമെടുക്കണമെന്നത് രാഷ്ട്രപതിയുടെ വിവേചനാധികാരമാണെന്നും ഇടപെടാൻ കോടതിക്ക് പരിമിതമായ അധികാരമേ ഉള്ളൂവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

സ്വവർഗബന്ധത്തിന്

നിർബന്ധിച്ചെന്ന്

നിർഭയ കൂട്ടബലാത്സംഗക്കേസിലെ പ്രതികളായ മുകേഷ് സിംഗിനെയും അക്ഷയ് സിംഗിനെയും സ്വവർഗ ബന്ധത്തിന് നിർബന്ധിച്ചതായി പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.'കോടതി തങ്ങളെ വധശിക്ഷയ്ക്കല്ലേ വിധിച്ചത്, അല്ലാതെ ജയിലിൽ ലൈംഗിക പീഡനം അനുഭവിക്കാൻ അല്ലല്ലോ: എന്നാണ് അഭിഭാഷകൻ ചോദിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി തനിക്ക് ഉറങ്ങാൻ സാധിച്ചിട്ടില്ല. ദയാഹർജി തള്ളുന്നതിന് ഏറെ ദിവസം മുമ്പ് മുതൽ ഒറ്റയ്‌ക്കൊറ്റയ്ക്കാണ് പ്രതികളെ പാർപ്പിച്ചിരിക്കുന്നത്. ഉറങ്ങാൻ ശ്രമിക്കുമ്പോഴെല്ലാം മരണവും മർദ്ദനവുമാണ് താൻ സ്വപ്നം കാണുന്നതെന്നും പറഞ്ഞു..ജയലിൽ കൊല്ലപ്പെട്ട റാംസിംഗിന്റെ കേസ് ആത്മഹത്യയാക്കി മാറ്റിയെന്ന് അഞ്ജന സിംഗ് ആരോപിച്ചു.