kunal-kamra

ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെ ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് പരിഹസിക്കുകയും അതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്ക് വയ്ക്കുകയും ചെയ്ത ഹാസ്യകലാകാരൻ കുനാൽ കമ്രയ്ക്ക് വിമാനയാത്രയ്ക്ക് വിലക്ക്. എയർ ഇന്ത്യ, ഇൻഡിയോ എയർലൈൻസ്, സ്പൈസ് ജെറ്റ്, ഗോ എയർ എന്നീ വിമാനക്കമ്പനികളാണ് അനിശ്ചിതകാല യാത്രാ നിരോധനമേർപ്പെടുത്തിയത്. യാത്രക്കാരുടെ സുരക്ഷയെ മുൻനിറുത്തിയാണ് നടപടിയെന്നാണ് കമ്പനികളുടെ വിശദീകരണം. നടപടിയെ പിന്തുണച്ച് കേന്ദ്ര

വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പൂരിയും രംഗത്തെത്തിയിട്ടുണ്ട്.

'നിങ്ങൾ ഒരു ഭീരുവാണോ, മാദ്ധ്യമപ്രവർത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകർക്ക് അറിയണമെന്ന കുനാലിന്റെ ചോദ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്.' അർണബ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നും കുനാൽ വീഡിയോയിൽ പറയുന്നുണ്ട്. തുടർച്ചയായി അർണബിനെ ഭീരുവെന്ന് വിളിക്കുന്ന കുനാൽ ചോദ്യങ്ങൾ ചോദിക്കുന്നത് ഹൈദരാബാദ് സർവകലാശാലയിൽ ജാതീയ കാരണങ്ങളാൽ മരണപ്പെട്ട രോഹിത് വെമുലയുടെ അമ്മയ്ക്കു വേണ്ടിയാണെന്നും പറയുന്നുണ്ട്. കമ്രയുടെ ചോദ്യങ്ങൾക്ക് അർണബ് ശ്രദ്ധ കൊടുക്കാതിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

'നന്ദിയുണ്ട് ഇൻഡിഗോ എയർലൈൻസ്, ആറുമാസത്തേക്ക് യാത്രകളൊക്കെ നിരോധിച്ചതിന് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. മോദിജി എയർ ഇന്ത്യ ചിലപ്പോൾ എന്നെന്നേക്കുമായി നിരോധിക്കുമായിരിക്കുമല്ലേ'.

കുനാൽ കമ്ര