saina-joins-bjp

ന്യൂഡൽഹി: ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. തുടർന്ന്,​ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി. സൈനയുടെ സഹോദരി ചന്ദ്രാൻഷു നെഹ്‌വാളും അംഗത്വമെടുത്തിട്ടുണ്ട്. ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സൈന പങ്കെടുത്തേക്കും. ഞാൻ കഠിനാദ്ധ്വാനിയാണ്. കഠിനാദ്ധ്വാനം ചെയ്യുന്നവരെ എനിക്ക് ഇഷ്ടമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഖേലോ ഇന്ത്യ പോലെ രാജ്യത്തെ കായിക മേഖലയ്ക്കായും നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ചേർന്ന് എനിക്ക് രാജ്യത്തിനായി പ്രവർത്തിക്കണം - സൈന പറഞ്ഞു.

ഹരിയാന സ്വദേശിയാണ് സൈന. നിരവധി അന്താരാഷ്ട്ര കിരീടങ്ങൾ നേടിയ സൈന ഈ വർഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിനായി പരിശീലനത്തിലാണ്. പത്മഭൂഷൺ,​ രാജീവ് ഖാന്ധി ഖേൽ രത്ന, അർജുന അവാർഡ് എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.