kerala-highcourt

ന്യൂഡൽഹി: അഭിഭാഷകരായ ടി.ആർ. രവി, ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ മേനോൻ , കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്‌ജി എം.ആർ. അനിത എന്നിവരെ ഹൈക്കോടതി ജഡ്‌ജിമാരായി ഉയർത്താൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു. ശുപാർശ കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറി.

മുൻ ഗവൺമെന്റ് പ്ലീഡറാണ് ടി.ആർ.രവി. സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിന്റെ മകനാണ് ബെച്ചു കുര്യൻ തോമസ്. സീനിയർ അഭിഭാഷകനായ ഗോപിനാഥ മേനോൻ, മേനോൻ ആൻഡ് പൈ അസോസിയേറ്റ്‌സിന്റെ പാർട്ണറാണ്.

കൊളീജിയം അംഗങ്ങളായ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ എൻ.വി. രമണ, അരുൺ മിശ്ര എന്നിവർ ഇന്നലെ നാല് പേരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ പങ്കെടുത്ത അഭിഭാഷക പാർവ്വതി സഞ്ജയ്‌ ശുപാർശ ലിസ്റ്റിൽ ഇല്ല.