amoolya-padnayik

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നതിനാൽ ഇന്നലെ വിരമിക്കേണ്ടിയിരുന്ന ഡൽഹി പൊലീസ് കമ്മിഷണർ അമുല്യ പട്‌നായികിന്റെ സർവീസ് കാലാവധി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു മാസത്തേക്ക് നീട്ടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടു കൂടിയാണ് കാലാവധി നീട്ടിയത്. ഇതോടെ ഫെബ്രുവരി അവസാനത്തോടെയായിരിക്കും അദ്ദേഹം വിരമിക്കുക. കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തെത്തി. പൊലീസ് നോക്കി നിൽക്കെയാണ് കഴിഞ്ഞ ദിവസം ജാമിയയിലെ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തതെന്നും സംഭവത്തിൽ ആർക്കെതിരായിട്ടാണ് നപടിയെടുത്തതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം ചോദിച്ചു. എന്നാൽ പൊതു താത്പര്യാർത്ഥമാണ് അമുല്യയുടെ കാലാവധി നീട്ടിയതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.