shaheenbag

ന്യൂഡൽഹി :പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഷഹീൻബാഗിലെ പ്രതിഷേധം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക്‌ തടസമുണ്ടാക്കുന്നില്ലെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷൻ. ഷഹീൻബാഗ്‌ മേഖലയിലെ അഞ്ച്‌ പോളിംഗ് സ്‌റ്റേഷനുകളിലേക്കുള്ള വഴികളിൽ ഒരുവിധ തടസവുമില്ലെന്നും എല്ലാവരും പോളിംഗ് സ്‌റ്റേഷനുകളിൽ എത്തി വോട്ടുരേഖപ്പെടുത്തണമെന്നും ചീഫ്‌ തിരഞ്ഞെടുപ്പ്‌ ഓഫീസർ രൺബീർ സിംഗ് പറഞ്ഞു. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താനുള്ള കമ്മിഷന്റെ സുപ്രധാന യോഗത്തിന് മുന്നോടിയായാണ്‌ ഡൽഹി പൊലീസിന്റെ അകമ്പടിയോടെ രൺബീറിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ്‌ നിരീക്ഷകർ ഷഹീൻബാഗിലെത്തി സ്ഥിതി വിലയിരുത്തിയത്‌. നിരവധി ആൾക്കാരോട്‌ നിരീക്ഷകർ വിവരങ്ങൾ ആരാഞ്ഞു. കഴിഞ്ഞ ഡിസംബർ 15 മുതൽ ഡൽഹി – നോയിഡ ദേശീയപാത ഉപരോധിച്ചുള്ള സമരം ഷഹീൻബാഗിൽ തുടരുകയാണ്‌.