ന്യൂഡൽഹി :സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയ്ക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ വിശദീകരണം തേടി ഇൻഡിഗോ ഫ്ലൈറ്റ് ക്യാപ്റ്റൻ. മാദ്ധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമിയെ ഇൻഡിഗോ വിമാനത്തിൽ വച്ച് കമ്ര പരിഹസിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ക്യാപ്റ്റനാണ് ഇ മെയിൽ വഴി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. കമ്ര അക്രമാസക്തനായില്ലെന്നും ക്രൂ നിർദേശങ്ങൾ ലംഘിച്ചില്ലെന്നും ക്യാപ്റ്റൻ മെയിലിൽ പറയുന്നു. 'ക്യാപ്റ്റൻ രോഹിത്ത് മതേതിയെ അഭിവാദ്യം ചെയ്യുന്നു'വെന്ന് കുനാൽ ട്വിറ്ററിൽ കുറിച്ചു. ശശി തരൂർ എം.പിയും, മുൻ സുപ്രീകോടതി ജഡ്ജി മാർക്കണ്ഡോയ കഡ്ജുവും ഉൾപ്പെടെ പല പ്രമുഖരും കമ്രയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.