ആലുവ: മാനവികതയുടെ അടിസ്ഥാന മൂല്യം മാതൃത്വമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് പറഞ്ഞു. മഹിളാ ഐക്യവേദി ജില്ല ശില്ലശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആൾ ഇന്ത്യ വിമൻസ് അസോസിയേഷൻ പ്രവർത്തക ദ്രൗപതി അമ്മ ഉദ്ഘാടനം ചെയ്തു. മഹിളാ ഐക്യവേദി ജില്ല ജില്ല വൈ: പ്രസിഡന്റ് സുശീല മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കബിത അനിൽകുമാ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ്, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദു മോഹൻ എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസെടുത്തു. ശ്രീവിദ്യ എസ്. കർത്ത, പത്മജ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.