പനങ്ങാട്: കൊച്ചിൻ ദേവസ്വംബോർഡ് വക പനങ്ങാട് ഉദയത്തുംവാതിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 18ന് പുലിയന്നൂർ വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. 20ന് വൈകിട്ട് 7ന് ബാബുകൃഷ്ണന്റെ ലയവാദ്യം. 21ന് രാത്രി 8ന് വിളക്കെനെഴുന്നള്ളിപ്പ്, പഞ്ചാരിമേളം, തൃക്കേട്ട പുറപ്പാട്. 22ന് രാവിലെ 11ന് ഉത്സവബലിദർശനം,വൈകിട്ട് 5.30ന് നിറമാല, വിളക്കുവയ്പ്പ്, 7ന് ഉദയത്തുംവാതിൽ മേധാ നൃത്തകലാ ക്ഷേത്രത്തിന്റെ നൃത്തനൃത്യങ്ങൾ. 23ന് ചെറിയവിളക്കുത്സവം. വൈകിട്ട് 7ന് കഥകളി - ദുര്യോധനവധം. 24ന് വലിയവിളക്ക്. രാവിലെ 9ന് ശീവേലിപഞ്ചാരി. വൈകിട്ട് 5ന് പകൽപ്പൂരത്തിന് കല്ലൂർ ഉണ്ണിക്കൃഷ്ണനും പൂണിത്തുറ ശ്രീരാജ്മാരാരും നയിക്കുന്ന പാണ്ടിമേളം. 25ന് രാവിലെ 11ന് തിരുനാൾസദ്യ, രാത്രി 8.30ന്ആറാട്ടുവിളക്ക്, പഞ്ചവാദ്യം എന്നിവയോടെ സമാപിക്കും.