മരട്:പൂണിത്തുറവാതക്കാട്ട് ചന്ദനമാരിയമ്മൻ കോവിൽ അമ്മൻ കൊടമഹോത്സവം ഇന്ന് ആരംഭിച്ച് 22ന് സമാപിക്കും.14ന് രാവിലെ 7.30ന് കാൽനാട്ട് കർമ്മം.തുടർന്ന് കൊട്ടാരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽവച്ച് കരകം നിറ.വൈകീട്ട് 7ന് മാത്തൂർക്ഷേത്രത്തിൽനിന്നും അഗ്നികരകം നിറയ്ക്കൽ15ന് രാവിലെ 7.30 മുതൽപൊങ്കാല. വൈകീട്ട്7ന് കപ്പട്ടിക്കാവ് ക്ഷേത്രത്തിൽ അഗ്നികരകം. 16ന് വൈകീട്ട് 7.30ന് കുങ്കുമാഭിഷേകം.7 ന് മണിക്ക്പോട്ടഭഗവതിക്ഷേത്രത്തിൽനിന്നും അഗ്നികരകംനിറ.17ന് വൈകീട്ട് 7ന് നിറമാല ചുറ്റുവിളക്ക് എന്നിവ.തുടർന്ന് ഐരേറ്റിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും അഗ്നികരകം. 18ന് പാണ്ടവത്ത് മഹാദേവക്ഷേത്രത്തിൽ നിന്നും അഗ്നികരകം. 19ന് കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ അഗ്നികരകം .20ന് വൈകീട്ട് 6മുതൽ ഭജന.രാത്രി 12ന് കുടിയഴൈപ്പ്പൂജ. 21ന് വൈകീട്ട് 5ന് താലംവരവ്, തുടർന്ന് സത്യകരകം, ഉടുക്ക്പാട്ട്, നാദസ്വരം എന്നിവ. 22ന് രാവിലെ 11ന് മഞ്ഞൾനീരാട്ട്.12ന് അന്നദാനം എന്നിവയും നടക്കും.