dyfi
ഡി.വൈ.എഫ്.ഐ മുളവൂർ പി.ഒ. ജംഗ്ഷൻ യൂണിറ്റിനെ പരിധിയിൽ വരുന്ന എല്ലാ വീടുകളിലേക്കും സൗജന്യമായി തുണി സഞ്ചിയും ലഘുലേഖയും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം അനീഷ്.എം.മാത്യു നിർവഹിക്കുന്നു

മൂവാറ്റുപുഴ: ഹരിത കേരളത്തിനായി കൈകോർക്കാം” എന്ന സന്ദേശം ഉയർത്തി ഡി.വൈ.എഫ്.ഐ മുളവൂർ പി.ഒ. ജംഗ്ഷൻ യൂണിറ്റും, ഗൗ രിലങ്കേഷ് ഫൗണ്ടേഷനും സംയുക്തമായി പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനും ഇല്ലാതാക്കുന്നതിനുമുളള പദ്ധതിക്ക് തുടക്കമിടുന്നു. ഡി.വൈ.എഫ്.ഐ മുളവൂർ പി.ഒ. ജംഗ്ഷൻ യൂണിറ്റ് പരിധിയിൽ വരുന്ന എല്ലാ വീടുകളിലും സൗജന്യമായി തുണി സഞ്ചിയും ലഘുലേഖയും എത്തിക്കും . പദ്ധതിയുടെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ് അനീഷ് എം മാത്യു നിർവഹിച്ചു. മുളവൂർ ഐഡിയൽ കോച്ചിംഗ് സെന്റർ മാനേജർ അബൂബക്കർ വഹബിക്കാണ് ആദ്യ തുണിസഞ്ചി നൽകിയത്. ഡി.വൈ.എഫ്.ഐ മുളവൂർ മേഖല പ്രസിഡന്റ് കെ. കെ.അനീഷ് സെക്രട്ടറി പി.എ.ഹാരിസ്, യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അൻസാരി പ്രസിഡന്റ് വി.എം.അജ്മൽ തുടങ്ങിയവർ സംസാരിച്ചു.