angamaly
പൗരത്വഭേദഗതി നിയമത്തിനെതിരെ അങ്കമാലി പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന ധർണ ജോൺ ഫെർണാണ്ടസ് എം.എൽ. എ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള പ്രവാസിസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി പോസ്റ്റോഫീസിനു മുന്നിലേക്ക് നടന്ന മാർച്ചും ധർണയും ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.ഡി. ജോയി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോസ് തെറ്റയിൽ, പി.ജെ. വർഗീസ്, ഇബ്രാഹിംമൗലവി, ബെന്നി മൂഞ്ഞേലി, അഡ്വ. കെ.കെ ഷിബു, കെ. മൂസ, പി.എൻ. ദേവാനന്ദൻ, പി.എ. തോമസ്, പി.കെ. ബഷീർ, യോഹന്നാൻ വി.കൂരൻ , അബ്ദുൾഖാദർ , വി.ആർ. അനിൽകുമാർ എന്നിവർ സംസാരിച്ചു.