muziris-boat-jetty-inaugr
ഗോതുരുത്ത് പള്ളിക്കടവിൽ നിർമ്മിച്ച ബോട്ടുജെട്ടി വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : മുസിരിസ് പൈതൃക പദ്ധതിയിൽ ഗോതുരുത്ത് പള്ളിക്കടവിൽ നിർമ്മിച്ച ബോട്ട് ജെട്ടി വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് അദ്ധ്യക്ഷത വഹിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിത സ്റ്റാലിൻ, ഫാ. തോമസ് കോളരിക്കൽ, ടൈറ്റസ് ഗോതുരുത്ത്, കെ. ശിവശങ്കരൻ, പി.എം. നൗഷാദ് എന്നിവർ തുടങ്ങിയവർ സംസാരിച്ചു ‘ഗോതുരുത്ത് ഫെസ്റ്റ് – 2020’ന് ആരംഭംകുറിച്ചുകൊണ്ടാണ് മുസിരിസ് ബോട്ടുജെട്ടിയുടെ ഉദ്ഘാടനം നടന്നത്. തുടർന്ന് പൈതൃക കലകൾ അരങ്ങേറുന്ന ‘ഗോമൂസ് – 2019’ന് തിരശീല ഉയർന്നു. ചവിട്ടുനാടകം അരങ്ങേറി.