ma
സമഭാവ്

കൊച്ചി: . സമഭാവ് ഫിലിംഫെസ്റ്റിവൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ തൃക്കാക്കര ഭാരത് മാതാ കോളേജിൽനടക്കും. മുംബയ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മെൻ എഗയിൻസ്റ്റ് വയലൻസ് ആൻഡ് അബ്യൂസ് ( മാവാ ), വിമെൻ ഇൻ സിനിമ കളക്ടീവ് ( ഡബ്ളു.സി.സി ), പി.കെ.റോസി ഫിലിം സൊസൈറ്റി, ഭാരത് മാത കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി . . . ലിംഗസമത്വത്തെ കുറിച്ച് യുവാക്കൾക്കും കൗമാരക്കാർക്കുമിടയിൽ അവബോധം വളർത്തുകയാണ് ട്രാവലിംഗ് ഫെസ്റ്റിവലിന്റെ പ്രധാന ഉദ്ദേശം. ജെൻഡറിനെ കുറിച്ചുള്ള 16 ദേശീയ, അന്തർദേശീയ ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഫീച്ചർ സിനിമകൾ തുടങ്ങിയവ മേളയിൽ പ്രദർശിപ്പിക്കും. ശീതൾ ശ്യാം, ഹരീഷ് സദാനി, ധന്യ, ഏലിയാമ്മ, അർച്ചന പത്മിനി തുടങ്ങിയവർ സംസാരിക്കും. പ്രവേശനം സൗജന്യം. രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയാണ് പ്രദർശനം. ഫോൺ: 9870307748, 8592857898