jithin-jobi
ജിതിൻ ജോബി

ആലുവ: കോഴിക്കോട് നടന്ന ദേശീയ ബധിരകായികമേളയിൽ ഹാമർ ത്രോയിൽ ഒന്നാംസ്ഥാനവും 1,500 മീറ്റർ ഓട്ടമത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ആലുവ പട്ടേരിപ്പുറം സ്വദേശി ജിതിൻജോബി ആലുവയുടെ അഭിമാനമായി. മാണിക്യമംഗലം സെന്റ് ഗ്ലെയർ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് . ഓട്ടോറിക്ഷ തൊഴിലാളിയും എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറിയുമായ ജോബി മാത്യുവിന്റെയും സുമയുടെയും മകനാണ്.