കൊച്ചി: മികച്ച സാമൂഹ്യ പ്രവർത്തകനുള്ള രാമപൊതുവാൾ അവാർഡ് നേടിയ പി.ടി തോമസ് എം.എൽ.എയ്ക്ക് മഹാരാജാസ് പൂർവ വിദ്യാർത്ഥി സംഘടന സ്വീകരണം നൽകി. ഭാരത് ജ്യാതി അവാർഡ് ലഭിച്ച പ്രൊഫ. എം.കെ പ്രസാദ്, കരിയർ ഗൈഡൻസ് ക്ലാസുകൾ നടത്തുന്ന ടി.ജെ ഇഗ്‌നേഷ്യസ്, എ.കെ രാജൻ എന്നിവരെയും ആദരിച്ചു. പഠനത്തിൽ മികച്ച നിലവാരം പുലർത്തിയ ഐശ്വര്യ സുരേഷ് ബാബുവിന് ആലീസ് ആൻഡ് ചാൾസ് മാഞ്ഞുരാൻ എന്റോവ്‌മെന്റ് കാഷ് അവാർഡും ശ്രുതി സലീമിന് രാധാ വിനോദരാജ് മെമ്മോറിയൽ അവാർഡും കൃഷ്ണപിള്ള മെമ്മോറിയൽ അവാർഡും ലഭിച്ചു. കെ.ആർ വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. ആന്റണി ജോസഫ്, പി.യു ബാവ, എൻ.കെ വാസുദേവൻ, ഗിരിജ ഗോവിന്ദ് എന്നിവർ സംസാരിച്ചു.