ആലുവ: നൊച്ചിമ കുഴിക്കാട്ടുകര മുസ്ലിം ജമാഅത്തിന്റെയും കേരള സമൂഹ്യസുരക്ഷാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജീവിതശൈലീരോഗനിർണയ ക്യാമ്പ് എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അനസ് വിരിപ്പിൽ അദ്ധ്യക്ഷനായി. സെക്രട്ടറി സുനീർ വെള്ളാഞ്ഞി സംസാരിച്ചു.