അങ്കമാലി : ലൈഫ് ഭവനനിർമ്മാണ പദ്ധതി ഗുണഭോക്താക്കളുടെ അങ്കമാലി ബ്ലോക്കുതല കുടുംബസംഗമം ജനുവരി 10 ന് അങ്കമാലി സി.എസ്.എ ആഡിറ്റോറിയത്തിൽ നടത്തും. കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂർ, കാലടി, കാഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിലായി നിർമ്മാണം പൂർത്തീകരിച്ച 318 ഗുണഭോക്താക്കളുടെ കുടുംബാംഗങ്ങളാണ് കുടുംബസംഗമത്തിൽ പങ്കെടുക്കുന്നത്.
കുടുംബസംഗമം സംഘാടകസമിതി രൂപീകരണയോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വത്സസേവ്യർ അദ്ധ്യക്ഷത വഹിച്ചു. സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ്, ബി.ഡി.ഒ അജയ് എന്നിവർ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വൈ. വർഗീസ്, ഷാജു വി.തെക്കേക്കര, ചെറിയാൻ തോമസ്, എം.പി. ലോനപ്പൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. സംഘാടക സമിതിയും രൂപീകരിച്ചു.