കൊച്ചി: കൊച്ചിയെ മാലിന്യമുക്തമാക്കാൻ ആരംഭിച്ച ഗ്രീൻ കൊച്ചി മിഷൻ ജില്ലയിലെ മറ്റു ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും കേരള ട്രാവൽ മാർട്ട് സൊസൈറ്റി വ്യാപിപ്പിക്കും. ഗ്രീൻ കൊച്ചി മിഷൻ പ്രധാന നയപരിപാടിയായി നടപ്പാക്കാനും ട്രാവൽ മാർട്ട് (കെ.ടി.എം) തീരുമാനിച്ചു.
ട്രാവൽ, ടൂറിസം രംഗങ്ങളിലെ സംരംഭകരുടെ കൂട്ടായ്‌മയാണ് ഗ്രീൻ കൊച്ചി മിഷൻ നടപ്പാക്കുന്നത്.
# തുടക്കം കാർണിവലിൽ
ഗ്രീൻ കൊച്ചി മിഷന് തുടക്കം കുറിച്ചത് കൊച്ചി കാർണിവലിലാണ്. പതിനായിരങ്ങൾ പങ്കെടുക്കുന്ന കാർണിവൽ ഇക്കുറി ഹരിത കാർണിവലായി. മാലിന്യം വലിയ തോതിൽ കുറയ്ക്കാൻ കഴിഞ്ഞു.
ഓട്ടോ, ടാക്‌സി ഡ്രൈവർമാർ, വഴിയോരക്കച്ചവടക്കാർ എന്നിവർക്ക് ബോധവത്കരണ പരിപാടികൾ, ബ്ലോഗർമാരുടെ പ്രചരണ പരിപാടികൾ എന്നിവയും സംഘടിപ്പിക്കും. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വിപുലമായ പ്രചാരണവും ആരംഭിച്ചു.
# പദ്ധതി ലക്ഷ്യങ്ങൾ
നഗര മാലിന്യങ്ങൾ തരംതിരിച്ച് പ്ലാസ്റ്റിക് വസ്തുക്കൾ പുന:ചംക്രമണം ചെയ്യും. മറ്റു മാലിന്യങ്ങൾ ജൈവവളമായി മാറ്റും. പ്ലാസ്റ്റിക്ക് മാലിന്യം ഉണ്ടാകാതിരിക്കാൻ കർശന നടപടി.
കൊച്ചിയെ പൂർണമായും മാലിന്യമുക്തമാക്കും
• കൊച്ചിയിലെ മരണശയ്യയിലായ കനാലുകളിലെ മാലിന്യം നീക്കി നീരൊഴുക്ക് സാധ്യമാക്കും.
• കനാൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കും.
• കണ്ടൽ വൃക്ഷങ്ങളും പൂച്ചെടികളും പൂത്തുലയുന്ന ഗ്രീൻ സിറ്റിയാക്കി കൊച്ചിയെ മാറ്റും.
# പദ്ധതി നടത്തിപ്പ് ചുമതല
എറണാകുളം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി
# പങ്കാളികൾ
കൊച്ചി നഗരസഭ
ജില്ലാ ഭരണകൂടം
കേരള ശുചിത്വ മിഷൻ
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
ചൈൽഡ് ലൈൻ
ജസ്റ്റിസ് ബ്രിഗേഡ്
ഹരിത കേരളം
ദേശീയ ആരോഗ്യ മിഷൻ
മോട്ടോർ വാഹന വകുപ്പ്
വിവിധ ക്ലബുകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സന്നദ്ധസംഘടനകൾ
# ട്രാവൽ മാർട്ടിന്റെ ഇടപെടൽ
സ്‌കൂൾ വിദ്യാർത്ഥികളെ പങ്കാളികളാക്കി സാമൂഹിക അവബോധന ക്ലാസുകൾ നടത്തും.
ടൂറിസം കേന്ദ്രങ്ങളിൽ തരംതിരിച്ച് മാലിന്യം നിക്ഷേപിക്കാൻ പദ്ധതി
# വർഷം മുഴുവൻ
വർഷം മുഴുവൻ നീളുന്ന പരിപാടികൾ ഫോർട്ട്‌കൊച്ചി കേന്ദ്രീകരിച്ചാണ്. മറ്റ് ഭാഗങ്ങളിലേയ്ക്കും ഗ്രീൻ കൊച്ചി മിഷൻ വ്യാപിപ്പിക്കും.
ബേബി മാത്യു സോമതീരം
പ്രസിഡന്റ്, കെ.ടി.എം
# മാലിന്യം വില്ലൻ
പദ്ധതിയിലെ പ്രധാന ഇനമാണ് മാലിന്യ നിർമ്മാർജനം. മിഷൻ 9 എന്ന പദ്ധതി കെ.ടി.എം ഏതാനും വർഷം മുമ്പ് ആരംഭിച്ചിട്ടുണ്ട്.
എബ്രഹാം ജോർജ്
കെ.ടി.എം മുൻ പ്രസിഡന്റ്
# അംബാസിഡർ വരും
പദ്ധതിയുടെ പ്രചാരണത്തിന് പ്രശസ്തനെ ബ്രാൻഡ് അംബാസിഡർ വരും.
ജോസ് പ്രദീപ്
സെക്രട്ടറി, കെ.ടി.എം