ആലുവ: ശ്രീനാരായണ ഗുരുദേവന്റെ 165 -ാമത് ജയന്തിയോടനുബന്ധിച്ച് മഹാഗുരു വാട്‌സ് ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ആത്മോപദേശശതകം പാരായണ മത്സര വിജയികൾക്ക് ഉപഹാരം നൽകി. വിജയികളായ പ്രഭ ശശിധരൻ (പൂനെ ), ജയശ്രീ ദിലീപ് , ദീപ്തി വിബിൻ (ഇരുവരരും തായിക്കാട്ടുകര) എന്നിവർക്ക് ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉപഹാരങ്ങൾ സമ്മാനിച്ചു. ഗുരുദേവന്റെ ചിത്രം ആലേഖനം ചെയ്ത പതക്കവും സമ്പൂർണ കൃതികളുടെ ഗ്രന്ഥവും പ്രശംസാ പത്രവുമാണ് സമ്മാനമായി നൽകിയത്.
യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, വനിതാസംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, യൂത്ത് മൂവ്‌മെന്റ് കൗൺസിലർ സുനീഷ് പട്ടേരിപ്പുറം, ഗുരുധർമ്മ പ്രചാരകൻ കെ.വി. ഉണ്ണി, ഗുരുവന്ദനം ബാലജനയോഗം സെക്രട്ടറി അഭിമന്യു ദിലീപ്, മഹാഗുരു ഗ്രൂപ്പ് അഡ്മിൻ ജഗൽകുമാർ അടുവാശേരി എന്നിവർ സംസാരിച്ചു.