ആലുവ: മുപ്പത്തടം സർവീസ് സഹകരണബാങ്കിൽ പ്ലാസ്റ്റിക്ക് നിർമാർജ്ജന യജ്ഞത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുണിസഞ്ചി വില്പന ആരംഭിച്ചു. വിതരണോദ്ഘാടനം ശ്രീമൻ നാരായണനും ബാങ്ക് പ്രസിഡന്റ് വി.എം. ശശിയും ചേർന്ന് നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം എം.എം. ആന്റണി, ബാങ്ക് സെക്രട്ടറി പി.എച്ച്. സാബു, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇ. ബാലകൃഷ്ണപിള്ള, കെ.ജെ. സെബാസ്റ്റ്യൻ, മണി രാമകൃഷ്ണൻ, കെ.എസ്. സരിത, പി.എ. ഉത്തമൻ എന്നിവർ സംബന്ധിച്ചു.