കൊച്ചി: പ്രവാസി ലീഗൽ സെൽ കെ. പത്മനാഭൻ സ്മാരക ദേശീയ വിവരാവകാശ പുരസ്‌കാരത്തിനായി അപേക്ഷകൾ ക്ഷണിച്ചു. വിവരാവകാശ നിയമം ഉപയോഗപ്പെടുത്തി സമൂഹത്തിൽ മാറ്റം വരുത്തുന്നവർക്കും, വിവരാകാശ നിയമം ജനകീയമാക്കിയതിൽ പരിശ്രമിക്കുന്ന സാമൂഹിക മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന വിവരാവകാശ പ്രവർത്തകരായിട്ടുള്ളവരിൽ നിന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷകൾ ജനുവരി 10 ന് മുൻപായി പ്രവാസി ലീഗൽ സെല്ലിന്റെ ഓഫീസിലോ തപാൽ മുഖേനെയോ അയക്കാം. അയക്കേണ്ട വിലാസം : പ്രവാസി ലീഗൽ സെൽ, ഡി 144/ എ, ആശ്രാം, ന്യൂഡൽഹി -110014. ജനുവരിയിൽ ഡൽഹിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരവും പ്രശസ്തി പത്രവും നൽകുമെന്ന് പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി ഡോ: ബിൻസ് സെബാസ്റ്റ്യൻ അറിയിച്ചു. വിവരങ്ങൾക്ക് www.pravasilegalcell.org ൽ ലഭ്യമാണ്.