കൊച്ചി: കലൂർ ബസ് സ്റ്റാൻഡിൽ നിന്ന് ലിസി ഭാഗത്തേക്ക് സുരക്ഷിതമായ നടപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരത് ധർമ്മ ജനസേന ( ബി.ഡി.ജെ.എസ് ) 3 ന് (വെള്ളി) വൈകിട്ട് 4 ന് കലൂരിൽ പ്രതിഷേധ സദസ് നടത്തും. ഈ ഭാഗത്തെ നടപ്പാത തകർന്നിട്ട് കാലങ്ങളായി. വഴി യാത്രക്കാർ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർക്ക് അനക്കമില്ലാതെ വന്നതോടെയാണ് ബി.ഡി.ജെ.എസ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ബി.ഡി.ജെ.എസ് എറണാകുളം നിയോജകമണ്ഡലം കലൂർ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധസദസ് ജില്ല പ്രസിഡന്റ് എ. ബി.ജയപ്രകാശ് ഉദ്‌ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ അദ്ധ്യക്ഷനാകും. ജില്ല സെക്രട്ടറി അഡ്വ.ശ്രീകുമാർ തട്ടാരത്ത് പ്രതിഷേധപരിപാടികൾ വിശദീകരിക്കും. മണ്ഡലം ഭാരവാഹികളായ ഐ.ശശിധരൻ, മിഥുൻഷാജി, ഗോപാലകൃഷ്ണൻ കളരിക്കൽ, ഇ.കെ.സുരേഷ്‌കുമാർ, ഏരിയ ഭാരവാഹികളായ വി.എസ്.രാജേന്ദ്രൻ , എം.വി.വിജയൻ, വി.ജെ.സോജൻ, എ.ആർ.അനിൽകുമാർ എന്നിവർ സംസാരിക്കും. ഏരിയ പ്രസിഡന്റ് കെ.സി.വിജയൻ സ്വാഗതവും സെക്രട്ടറി പി.എസ്.മുരളീധരൻ നന്ദിയും പറയും.