കൊച്ചി: വടുതല പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ തിരുവാതിര താലപ്പൊലി മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കമാകും.ക്ഷേത്രം തന്ത്രി ഇടപ്പള്ളി മനക്കൽ ദേവനാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി മരുതൂർക്കര മനയിലെ വിനോദ് നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ .

ഗണപതിഹോമം, കലശം,സത്സംഗ്, അന്നദാനം, ചുറ്റുവിളക്ക്, നിറമാല,ദീപാരാധന എന്നിവയുണ്ടാകും. തിങ്കളാഴ്ച വൈകിട്ട് 6 ന് തിരുവാതിര,7ന് കളമെഴുത്ത് പാട്ട്, വടുതല നായർ കരയോഗത്തിന്റെ വിവിധ കലാപരിപാടികൾ,അത്താഴപൂജ.

7 ന് വൈകിട്ട് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം,പൂമൂടൽ, നൃത്തനൃത്ത്യങ്ങൾ, സമസ്ത കൊച്ചി പുലയമഹാസഭയുടെ താലംവരവ്, രഥം എഴുന്നെള്ളിപ്പ് .8 ന് വൈകിട്ട് 5.30 ന് പള്ളിക്കാവ് ഭജനസംഘത്തിന്റെ ഭജന,നൃത്തപരിപാടി, തെക്കുംഭാഗം താലംവരവ് രഥം എഴുന്നെള്ളിപ്പ്. 9 ന് രാവിലെ ശീവേലി,വൈകിട്ട് 5 ന് വടുതല ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും പകൽപ്പൂരം, 8.30 ന് വടക്കുംഭാഗം യക്ഷിക്കാവ് താലസംഘടനയുടെ താലംവരവ് രഥം എഴുന്നെള്ളിപ്പ്, 11.30 മുതൽ തിരുവാതിര, പാതിരപ്പൂചൂടൽ ,10 ന് രാവിലെ 8 ന് ശീവേലി, വൈകിട്ട് 5 ന് പച്ചാളം കാട്ടുങ്കൽ ഭഗവതിക്ഷേത്രത്തിൽ നിന്നും പകൽപ്പൂരം, 5.30 ന് ചിൻമയ വടുതലയുടെ ഭജൻസ്, മേജർസെറ്റ് പഞ്ചവാദ്യം, 10.30 ന് തായമ്പക, 11 ന് വിളക്കിനെഴുന്നെള്ളിപ്പ്,