മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്തിലെ പെരിങ്ങഴ നെല്ലൂർ കവലയ്ക്ക് സമീപം പ്രവർത്തിയ്ക്കുന്ന അങ്കണവാടിയുടെ ചുറ്റുമതിൽ നിർമ്മിച്ച് സംരക്ഷിയ്ക്കണമെന്നാവശ്യപ്പെട്ട് അങ്കണവാടി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി.സി പി എം ലോക്കൽ സെക്രട്ടറി സാബു ജോസഫ് ചാലിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സിബി കുര്യാക്കോ,പി കെ നാരായണൻ, ടി.ആർ അജി, രാജേഷ് രമണൻ തുടങ്ങിയവർ സംസാരിച്ചു . പഞ്ചായത്ത് ഭരണസമതിയുടെ അറിവോടെ അങ്കണവാടിയുടെ മുറ്റത്തിന് ചേർന്ന് അതിത്ത് നശിപ്പിച്ചുകൊണ്ടേ സ്വകാര്യ വ്യക്തിക്ക് പൈനാപ്പിൾ കൃഷി ചെയ്യുമാൻ അനുമതി നൽകിയതിനെതിരെയാണ് പ്രതിഷേധം. അങ്കണവാടി കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും സമരത്തിൽ പങ്കെടുത്തു.