കൊച്ചി: ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സോഹൻ റോയി മഹാകാവ്യങ്ങളുടെ മാതൃകയിൽ എഴുതിയ 601 കവിതകളടങ്ങിയ 'അണുമഹാകാവ്യം' എന്ന സമാഹാരം പ്രകാശനം ചെയ്തു. സൂര്യ ഫെസ്റ്റിവലിൽ നടന്ന ചടങ്ങിൽ സംവിധായകൻ ശ്രീകുമാരൻ തമ്പി ആദ്യപ്രതി ഏറ്റുവാങ്ങി. സുഗതകുമാരി, മധുസൂദനൻ നായർ, മുരുകൻ കാട്ടാക്കട, പി. നാരായണകുറുപ്പ്, എഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.