കോലഞ്ചേരി: എവിടെ ലൈസൻസെടുത്താലും ഇവിടെ പുതുക്കാം, പേരും മാറ്റാം. അന്യ സംസ്ഥാനങ്ങളിലെടുത്ത ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ എടുത്തിടത്തേയ്ക്കിനി ഓടേണ്ട.
മഹാരാഷ്ട്രയിൽ നിന്നെടുത്ത ലൈസൻസ് പുതുക്കുന്നതിനും വിലാസം മാറ്റുന്നതിനും നൽകിയ അപേക്ഷ സബ് ആർ.ടി ഓഫീസ് നിരസിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓൺ ലൈൻ പോർട്ടലിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി.
ഇതു സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിറക്കി.
• പുതുക്കാനോ, അഡ്രസ് മാറ്റാനോ വരുന്നവരോട് എൻ.ഒ.സി ആവശ്യപ്പെടില്ല
• ലൈസൻസ് മാറ്റാനെത്തുന്ന അപേക്ഷകനെ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് ചെയ്യിപ്പിക്കില്ല.
• സംശയമുണ്ടായാൽ ലൈസൻസ് നല്കിയ അതോറിറ്റിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഇവിടെ മാറ്റി കൊടുക്കണം
• സാരഥി നടപ്പാക്കാത്ത സംസ്ഥാനത്ത് അതാത് മോട്ടോർ വാഹന വകുപ്പ് സൈറ്റിൽ നിന്നും വിവരങ്ങൾ ശേഖരിക്കണം.
സാരഥി വഴി
കേന്ദ്രീകൃത സോഫ്റ്റ്‌വെയറായ സാരഥി മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കി കഴിഞ്ഞു. സാരഥി വഴി ലൈസൻസിന്റെ ആധികാരികത പരിശോധിക്കാം. സാരഥിയിൽ പേരും അഡ്രസും മാറ്റാനും സൗകര്യമുണ്ട്.