അങ്കമാലി:അഗ്‌നിരക്ഷാ സേവന വകുപ്പിനു കീഴിൽ സന്നദ്ധസേവകരെ ഉൾപ്പെടുത്തി ദുരന്തപ്രതിരോധസേനക്ക് രൂപം നൽകി.. പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങൾ അടിക്കടി ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ജനകീയ സേന രൂപീകരിക്കുന്നത്. പ്രകൃതിദുരന്ത വേളയിലെ അടിയന്തര സേവനങ്ങൾക്കു പുറമെ വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് സഹായം എത്തിക്കാനും ലക്ഷ്യമിട്ടാണ്‌സേന രൂപീകരിക്കുന്നത് .ഒരു ഗ്രൂപ്പിൽ 50വാളണ്ടിയർമാർക്ക് വിദഗ്ദ്ധ പരിശീലനം നൽകും. സംസ്ഥാനത്ത് 6200 പേരെയാണു ആദ്യഘട്ടമായി നിശ്ചയിക്കുന്നത്. സ്ത്രീകൾ, പ്രൊഫഷണലുകൾ തുടങ്ങിയവരെ കൂടി സേനയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.
പ്രകൃതിദുരന്ത മുന്നറിയിപ്പുകൾ ജനങ്ങളിൽ എത്തിക്കുക, ആവശ്യമെങ്കിൽ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുക, ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പാെലീസിനും ബന്ധപ്പെട്ട അധികാരികൾക്കും വേഗത്തിൽ അറിയിപ്പ് നൽകുക, രക്ഷാപ്രവർത്തകർ എത്തുന്നതുവരെയുള്ള ഇടവേളയിൽ പ്രാദേശികമായി ചെയ്യാവുന്ന ഒരുക്കങ്ങൾ നടത്തുക, ദുരന്തവേളയിൽ നാട്ടുകാരെ ഒഴിപ്പിക്കാനും ക്യാമ്പുകളിൽ എത്തിക്കാനും അധികാരികളെ സഹായിക്കുക തുടങ്ങിയവയാണ് സിവിൽ ഡിഫൻസ് സേനയുടെ ചുമതലകൾ.
അങ്കമാലി അഗ്‌നിസുരക്ഷാസേനയുടെആസ്ഥാനത്തുനടന്ന രൂപീകരണയോഗംറോജി.എം.ജോൺ എം. എൽ.എ ഉദ്ഘാടനം ചെയ്തു. അങ്കമാലി സ്റ്റേഷൻ ഓഫീസർജൂഡ് തദേവൂസ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തുതലസേഫ്റ്റി ബീറ്റ് ഉദ്ഘാടനം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർപെഴ്‌സൺ എം. എ. ഗ്രേസി മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത്പ്രസിഡന്റുമാരായ ജയരാധാകൃഷ്ണൻ,എം.പി. ലോനപ്പൻ,മുൻസിപ്പൽ കൗൺസിലർ സജിവർഗീസ് ,പഞ്ചായത്തംഗംബീനരവി,സീനിയർ ഫയർ ഓഫീസർമാരായ കെ.എൻ.സന്തോഷ്‌കുമാർ,ബിജു ആന്റണി ,ബെന്നി അഗസ്റ്റിൻ,സിവിൽ ഡിഫൻസ് വാളണ്ടിയർ ജോമി തോമസ്എന്നിവർ പ്രസംഗിച്ചു.