• എസ്.സി.എം.എസിൽ 'ഏജിംഗ് വെൽ' രാജ്യാന്തര സമ്മേളനം
ജനുവരി 3ന്
കൊച്ചി: വാർദ്ധക്യകാല ജീവിതത്തിലെ പ്രതിസന്ധികളും പ്രതിവിധികളും എന്ന വിഷയത്തിൽ രണ്ടു ദിവസത്തെ രാജ്യാന്തര സമ്മേളനം ഏജിംഗ് വെൽ 2020 കളമശേരി എസ്.സി.എം.എസിൽ ജനുവരി മൂന്നിന് ആരംഭിക്കും. എസ്.പി. ലൈഫ് കെയർ സി.ഇ.ഒ. ഡോ. എം. അയ്യപ്പൻ ഉത്ഘാടനം ചെയ്യും.
ഐ.എം.എ പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കനേഡിയൻ യൂണിവേഴ്സിറ്റി അസോസിയേറ്റ് ഡീൻ ഡോ. ശാന്തി ജോൺസൺ മുഖ്യപ്രഭാഷണം നടത്തും. നടത്തും. ഹെൽപ്പേജ് ഇന്ത്യയുടേയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുവാൻ www.scmsgroup.org/icaw എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം.