കാലടി: മലയാറ്റൂർ മണപ്പാട്ട് ചിറ നക്ഷത്ര തടാകം മെഗാ കാർണിവെലിന് സമാപനമായി. ചിറക്ക് സമീപത്ത് സ്ഥാപിച്ച 70 അടി ഉയരമുള്ള പപ്പാഞ്ഞിയെ ഡി.ജെ സംഗീതത്തിന്റെ അകമ്പടിയോടെ അഗ്നിക്കിരയാക്കി. സാംസ്ക്കാരിക സമ്മേളനം ബെന്നി ബെഹന്നാൻ എം.പി. ഉദ്ഘാടനം ചെയ്തു. നക്ഷത്ര പവലിയന്റെ സ്വിച്ച് ഓൺ കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ നിർവ്വഹിച്ചു.റോജി എം ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിബി സിബി ആമുഖ പ്രഭാഷണം നടത്തി. വ്യവസായി ഡോ.വർഗീസ് മൂലൻ, സെന്റ് തോമസ് ചർച്ച് വികാരി ഫാ.വർഗീസ് മണവാളൻ, എസ്.എൻ.ഡി.പി കുന്നത്ത് നാട് യൂണിയൻ വക്താവ് കെ.കെ. കണ്ണൻ, ജനകീയ സമിതി കൺവീനർ സുരേഷ് മാലി, തുടങ്ങിയവർ ആശംസകൾ നേർന്നു.
ഡി.ടി.പി.സി, ഗ്രാമ പഞ്ചായത്ത്, മലയാറ്റൂർ ജനകീയ സമിതി എന്നിവയുടെ നേതൃത്വത്തിലാണ് കാർണിവെൽ സംഘടിപ്പിച്ചത്.