തൃക്കാക്കര: ആശാഭവൻ അന്തേവാസികൾക്ക് പുതുവത്സര സമ്മാനവുമായി കളക്ടറെത്തി. ജില്ലാ കളക്ടർ എസ്. സുഹാസാണ് ആശാഭവനിലെ അന്തേവാസികൾക്ക് പുതുവത്സര സമ്മാനവുമായെത്തിയത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കളക്ടറോടൊപ്പം വിശിഷ്ട അതിഥിയായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും എത്തി. ഇരുവരേയും ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ.ജെ.ജോൺ ജോഷി, മേട്രൻ സിമി ഗോപാലൻ, സ്റ്റാഫ് നഴ്സുമാരായ ലക്ഷ്മി പ്രിയ, വിനീത എന്നിവർ ചേർന്ന് സ്വീകരിച്ചു. അന്തേവാസികളുമായി സംസാരിച്ച ഇരുവരും അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അന്തേവാസികൾക്ക് കളക്ടറുടെ വകയായുള്ള ഉച്ചയൂണ് വിളമ്പി നൽകി. അവരോടൊപ്പം ഊണും കഴിച്ചാണ് അദേഹം മടങ്ങിയത്. കെയർടേക്കർമാരായ സജീവ് ജനാർദ്ദനൻ, അജയഘോഷ്, കിഷോർ കുമാർ, അഖിലേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ആശാഭവനിൽ നിലവിൽ 46അന്തേവാസികളാണുള്ളത്.