കോലഞ്ചേരി: കേരള ഓട്ടോമൊബൈൽ വർക്ക് ഷോപ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽകിയ കാരുണ്യ ഭവനത്തിന്റെ താക്കോൽ ദാനം നടത്തി. എഴുപ്രം മരോട്ടിക്കുന്നേൽ സുരേഷിനാണ് ഏഴര ലക്ഷം രൂപ ചിലവഴിച്ച് വീട് നിർമ്മിച്ചു നൽകിയത്. വി.പി.സജീന്ദ്രൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ബെന്നി ബഹനാൻ എം.പി താക്കോൽ ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി, ജില്ലാ പ്രസിഡന്റ് എൻ.പി.സജീശൻ, സെക്രട്ടറി കെ.ജി.ചന്ദ്ര ഹാസൻ, പോൾ ഇ.ജോബ്, ജോർജ് ഇടപ്പാറ, ഫെനൻ.എൻ.പോൾ, ബേബി ഊർപ്പായിൽ എന്നിവർ പ്രസംഗിച്ചു.