കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്തിലെ അവിവാഹിത - വിധവാ പെൻഷനുകൾ ലഭിക്കുന്ന ഗുണ ഭോക്താക്കൾ വിവാഹം അല്ലെങ്കിൽ പുനർ വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ജനുവരി 10 നകം പഞ്ചായത്ത് ഓഫീസിൽ ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.