കൊച്ചി: പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ഖാദി ഗ്രാമ വ്യവസായ ഫെഡറേഷന്റേയും ഗാന്ധിഭവൻ കമ്മിറ്റിയുടെയും മുൻ ചെയർമാനുമായ കെ.പി. മാധവൻ നായരുടെ 23 ാം ചരമ വാർഷികം 3 ന് ആചരിക്കും. പാലാരിവട്ടം എസ്.എൻ.ഡി.പി. ഹാളിൽ 10 ന് ചേരുന്ന യോഗം പി.ടി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വി.ഡി. സതീശൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. വി. കേശവൻ, പി. രാമചന്ദ്രൻ നായർ, കെ.എം.ഐ. മേത്തർ, കെ.ജി. ജഗദീശൻ, കൗൺസിലർമാരായ എം.ബി. മുരളീധരൻ, സി.ഡി. വത്സലകുമാരി എന്നിവർ പ്രസംഗിക്കും. വി.പി.ജി. മാരാർ സ്വാഗതവും ഖാദി ഗ്രാമവ്യവസായ ഫെഡറേഷൻ സെക്രട്ടറി കെ.പി. ഗോപാലപൊതുവാൾ നന്ദിയും പറയും.