temple
പനങ്ങാട് ഉദയത്തുംവാതിൽ ശ്രീകൃഷ്ണക്ഷേത്രം വക ഭൂമിയുടെ സുരക്ഷക്കായി സ്ഥാപിച്ചിരുന്ന സംരക്ഷണവേലിയുടെ കോൺക്രീറ്റ് തൂണുകൾ പുതുവർഷരാത്രിയിൽ സാമൂഹ്യവിരുദ്ധർഅടിച്ചു തകർത്ത നിലയിൽ

പനങ്ങാട്: പനങ്ങാട് ഉദയത്തും വാതിൽ ശ്രീകൃഷ്ണ ക്ഷേത്രം വക ഭൂമിയുടെ സുരക്ഷക്കായി സ്ഥാപിച്ചിരുന്ന സംരക്ഷണവേലിയുടെ കോൺക്രീറ്റ് തൂണുകൾ പുതുവർഷ രാത്രിയിൽ സാമൂഹ്യവിരുദ്ധർ അടിച്ചു തകർത്തതായി പരാതി. ക്ഷേത്രംവക18സെന്റ് ഭൂമിയിൽ കൈയേറ്റത്തിന്റെ പേരിൽ വർഷങ്ങളായി കേസുളളതിനാൽ തർക്കമില്ലാത്ത ബാക്കി ഭൂമിയിലെ കൈയേറ്റം ഒഴിവാക്കാൻ ദേവസ്വം ബോർഡ് തീർത്ത സുരക്ഷാവേലിയുടെ കോൺക്രീറ്റ് തൂണുകൾക്കാണ് നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരിക്കുന്നതെന്നും സംഭവത്തിൽ പനങ്ങാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് കൊച്ചി ദേവസ്വം ബോർഡ് ഓഫീസർ പറഞ്ഞു. സി.സി.ടിവിയിൽ അക്രമികളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.