പെരുമ്പാവൂർ: ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, കെ.ടി.യു.സി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത ട്രേഡ് യൂണിയൻ കൂവപ്പടി പഞ്ചായത്തിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. ലേബർ സെന്റർ ചെയർമാൻ പി പി അൽഫോൻസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു പഞ്ചായത്ത് സെക്രട്ടറി പി വിജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ആലാട്ടുചിറയിൽ നിന്ന് ആരംഭിച്ച ജാഥ 16 കേന്ദ്രങ്ങളിൽ ചുറ്റി സഞ്ചരിച്ച് ഐമുറി കവലയിൽ സമാപിച്ചു. സമാപന സമ്മേളനം ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് ഡേവിഡ് തോപ്പിലാന്റെ അദ്ധ്യക്ഷതയിൽ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം പി.എം. സലിം ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി മോട്ടേർ തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി സാബു ആന്റണി , എ ഐ ടി യു സി കാവുങ്കൽ മണ്ഡലം സെക്രട്ടറി രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.