kadathypally
കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ 145ാംമത് പ്രതിഷ്ഠാപെരുന്നാളിന് വികാരി ജോർജ്ജ് മാന്തോട്ടം കോർ എപ്പിസ്‌കോപ്പ കൊടിയേറ്റുന്നു. സഹവികാരി ഫാ. ജോബി ഊർപ്പായിൽ, ഫാ ജേക്കബ്ബ് അടയന്നത്ത്, ട്രസ്റ്റിമാരായ പി.പി. സാജു പുതുമനക്കുടിയിൽ, എം.കെ. അബ്രാഹം മൂലംകുഴിയിൽ എന്നിവർ സമീപം

മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ 145ാമത് പ്രതിഷ്ഠാപെരുന്നാളിന് തുടക്കമായി. ആറാം തീയതി സമാപിക്കും. വികാരി ജോർജ്ജ് മാന്തോട്ടം കോർ എപ്പിസ്‌കോപ്പ പെരുന്നാളിന് കൊടിയേറ്റി. ഇന്ന് രാവിലെ 7ന് പ്രഭാത പ്രാർത്ഥന 7.30 വി. കുർബാന ഫാ എൽദോസ് പാറയ്ക്കപുത്തൻപുര, നാളെ രാവിലെ 7ന് പ്രഭാത പ്രാർത്ഥന, 7.30ന് വി. കുർബ്ബാന ഫാ. മാത്യൂസ് കുഴിവേലിപ്പുറത്ത്. വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥന, 8.15ന് പ്രദക്ഷിണം പാംകുളങ്ങരയിലുള്ള മോർ ഒസ്താത്തിയോസ് സ്ലീബാ ബാവയുടെ കുരിശുപള്ളിയിലേക്ക്. നാലാം തീയതി രാവിലെ 7ന് പ്രഭാത പ്രാർത്ഥന, 7.30ന് വി. കുർബ്ബാന ഫാ എൽജോ അവറാച്ചൻ വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥന, 8ന് പ്രദക്ഷിണം മേക്കടമ്പ് വി. ദൈവമാതാവിന്റെ കുരിശിങ്കലേക്ക്. അഞ്ചാം തീയതി രാവിലെ 7.30ന് പ്രഭാതപ്രാർത്ഥന, 8.30ന് വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മോർ ഇവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, ഫാ. ജേക്കബ്ബ് അടയന്നത്ത്, ഫാ. സി.യു. എൽദോസ് ചിറ്റേത്ത് എന്നിവർ നേതൃത്വം നൽകും. 11ന് പ്രദക്ഷിണം മോർ കൗമാപിതാവിൻറെ കുരിശുപള്ളിയിലേക്ക്. തുടർന്ന് നെയ്യപ്പ നേർച്ച. വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥന മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മോർ അന്തിമോസ് മാത്യൂസ്. വൈകിട്ട് 8ന് പ്രദക്ഷിണം ഈസ്റ്റ് കടാതി സെന്റ് ജോർജ്ജ് കുരിശുപള്ളിയിലേക്ക്. സമാപനദിവസമായ ആറാം തീയതി രാവിലെ 7ന് പ്രഭാത പ്രാർത്ഥന, 8ന് ദനഹ ശുശ്രൂഷ, 9.ന് വി. കുർബ്ബാന, ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടേയും, മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ സഹകാർമ്മികത്വത്തിലും. 11ന് പ്രദക്ഷിണം, ആശീർവ്വാദം. 12ന് നേർച്ചസദ്യ. 1 മണിക്ക് വഴിപാട് ലേലം, 1.30ന് കൊടിയിറക്ക് എന്നിവ നടക്കും.