മൂവാറ്റുപുഴ: വെള്ളൂർക്കുന്നം ശ്രീമഹാദേവ ക്ഷേത്രത്തിൽ ജനുവരിയിൽ ദശദിന സംസ്‌കൃത സംഭാഷണ ശിബിരം നടത്തും. വെള്ളൂർക്കുന്നം ശ്രീമഹാദേവ ക്ഷേത്ര ട്രസ്റ്റും വിശ്വസംസ്‌കൃത പ്രതിഷ്ഠാനും മൂവാറ്റുപുഴ താലൂക്ക് സമിതിയും സംയുക്തമായാണ് ശിബിരം സംഘടിപ്പിക്കുന്നത്. ദിവസവും രണ്ട് മണിക്കൂർ വീതം തുടർച്ചയായി 10 ദിവസമാണ് ശിബിരം. സംസ്‌കൃതത്തിൽ മുൻപഠനമോ പരിചയമോ ആവശ്യമില്ല. പ്രവേശനം സൗജന്യമാണ്. പ്രായഭേദമെന്യേ ഏവർക്കും പങ്കെടുക്കാം. വിവരങ്ങൾക്ക് 9895726868.