പറവൂർ : വെസ്റ്റ് കൈതാരം ശാഖയിലെ കുമാരനാശാൻ സ്മാരക കുടുംബ യൂണിറ്റിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ശ്രീനാരായണ ഗുരുദേവ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയും ഗുരുധർമ്മ പ്രബോധനവും 3,4,5 തീയതികളിൽ കുടുംബ യൂണിറ്റ് ഗുരുമണ്ഡപത്തിൽ നടക്കും. പ്രതിഷ്ഠയും ഗുരുധർമ്മ പ്രബോധനവും ചാലക്കുടി ഗായത്രി ആശ്രമം പ്രസിഡന്റ് സ്വാമിസച്ചിദാനന്ദനിർവഹിക്കും. നാളെ രാവിലെ ഒമ്പതിന് വിഗ്രഹ ഗ്രാമ പ്രദക്ഷിണം ശാഖാ ഗുരുമന്ദിരത്തിൽ നിന്നും ആരംഭിക്കും. വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. ഉച്ചയ്ക്ക് ഒരുമണിക്ക് വിഗ്രഹ സമർപ്പണം നടത്തുന്ന വലിയപുരയ്ക്കൽ മുരുകന്റെ വസതിയിൽ എത്തിച്ചേരും തുടർന്ന് അന്നദാനം, വൈകിട്ട് മൂന്നിന് ഗുരുദേവ വിഗ്രഹം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി കുടുംബ യൂണിറ്റ് മന്ദിരത്തിൽ കൊണ്ടുവരും. മൂന്നരയ്ക്ക് സച്ചിദാനന്ദ സ്വാമിയെ പറവൂർ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഹരി വിജയൻ പൂർണ്ണകുംഭം നൽകി സ്വീകരിക്കും. നാലിന് ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയും സമാരാധനയും എന്ന വിഷയത്തിലും അഞ്ചരയ്ക്ക് ഗുരുദേവന്റെ തത്വ ദർശനം എന്ന വിഷയത്തിലും ധർമ്മ പ്രബോധനം നടക്കും. 4ന് രാവിലെ ആറു മുതൽ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള വൈദിക ചടങ്ങുകളും ഗുരുപൂജ, ഗണപതിഹോമം, ശാന്തിഹോമം, പ്രസാദ ശുദ്ധിക്രിയഎന്നിവയും നടക്കും. ഒമ്പതിന് കുടുംബ യൂണിറ്റ് വാർഷിക യോഗം. വൈകിട്ട് മൂന്നിന് ഗുരുദേവന്റെ ഈശ്വരീയ ഭാവം എന്ന വിഷയത്തിൽ ധർമ്മ പ്രബോധനം, നാലരയ്ക്ക് ജപം, ധ്യാനം, സമൂഹ പ്രാർത്ഥന, അഞ്ചിന് പ്രാർത്ഥന എന്ത്, എന്തിന് എന്നവിഷയത്തിലും ശ്രീനാരായണീയരുടെ ആചാരനുഷ്ഠങ്ങൾ എന്ന വിഷയത്തിലും ധർമ്മ പ്രബോധനം. 5ന് വൈദിക ചടങ്ങുകളും ഗുരുപൂജ, ഗണിപതിഹവനം, പ്രസാദ ശ്രുദ്ധിക്രിയകൾ എന്നിവയുംനടക്കും. കുടുംബ യൂണിറ്റ് ഗുരുമണ്ഡപത്തിൽ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ സച്ചിദാനന്ദ സ്വാമി നിർവ്വഹിക്കും. തുടർന്ന് കലശാഭിഷേകാദി വൈദിക ചടങ്ങുകൾ. പതിനൊന്നിന് സമൂഹാർച്ചന, പന്ത്രണ്ടിന് വിഗ്രഹ ശിൽപി ബെന്നി പണിക്കർ, വിഗ്രഹ സമർപ്പണം നടത്തിയ വലിയപുരയ്ക്കൽ മുരുകൻ എന്നിവരെ ആദരിക്കൽ. രണ്ടിന് ഗുരുദേവന്റെ മഹാസമാധി എന്ന വിഷയത്തിൽ ധർമ്മ പ്രബോധനം, വൈകിട്ട് അഞ്ചിന് മംഗളാരതി, സമർപ്പണം എന്നിവയ്ക്കു ശേഷം ദീപാരാധനയോടെ സമാപിക്കും.